പിറന്നാള്‍ ദിനത്തില്‍ അമിത് ഷായ്ക്ക് പ്രധാനമന്ത്രി മോദി വക ആശംസയും പ്രശംസയും. ഷായ്ക്ക് ആരോഗ്യവും ആയുസും ആശംസിച്ച മോദി അദ്ദേഹത്തിന്റെ ഉത്സാഹവും കഠിന പ്രയത്നവുമാണ് രാജ്യം മുഴുവന്‍ ബിജെപിയെ ശക്തിപ്പെടുത്തിയതെന്നും ട്വിറ്ററില്‍ കുറിച്ചു.
54ല്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ചാണക്യന് എന്ന വിശേഷിപ്പിച്ചായിരുന്നു കേന്ദ്ര ആയുഷ്മന്ത്രി ശ്രീപാദ് നായികിന്റെ ആശംസ. വിജയരഥം നയിക്കുന്ന ഇന്നത്തെ ചാണക്യന് അമിത്ഷാ ജിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു നോര്‍ത്ത് ഗോവയില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ്ര്രശാപാദ് നായിക്കിന്റെ ട്വീറ്റ്.
അതിശയകരമായ സംഘാടകശക്തിയാണ് അമിത് ഷായെ പാര്‍ട്ടിയിലെ പ്രബലനും മോദിയുടെ വിശ്വസ്തനും ദേശീയ അധ്യക്ഷനുമൊക്കെ ആക്കിയത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം അടുത്ത അമ്പത് വര്‍ഷത്തേക്ക് ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ആര്‍ക്കുമാകില്ലെന്നാണ് അമിത് ഷാ പ്രഖ്യാപിക്കുന്നത്.
അഹങ്കാരം കൊണ്ടു പറയുന്നതല്ല പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷായുടെ ആത്മവിശ്വാസമെന്നായിരുന്നു കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രവിശങ്കര്‍ പ്രസാദ് ഈ പ്രസ്താവനയെ പിന്തുണച്ച് പറഞ്ഞത്. അതേസമയം മോദി അമിത് ഷാ കൂട്ടുകെട്ടില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അത്ര തൃപ്തിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments