തിരുവനന്തപുരം: പൊലീസ് സുരക്ഷയോടെ ശബരിമല നടപ്പന്തല്‍ വരെയെത്തിയ എറണാകുളം സ്വദേശി രഹനാ ഫാത്തിമയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൂചന നല്കി ബി.എസ്.എന്‍.എല്‍ അധികൃതര്‍. കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമോ ജീവനക്കാരോ ആരുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ കൂട്ടുനില്‍ക്കില്ല. വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ ഏതെങ്കിലും ജീവനക്കാര്‍ ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ രാജ്യത്തെ നിയമം അനുസരിച്ചുള്ള ശിക്ഷ നടപ്പിലാക്കുമെന്നും ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ബി.എസ്.എന്‍.എല്‍ അധികൃതര്‍ വിശദീകരണക്കുറിപ്പ് ഇറക്കിയുണ്ട്.
Post Your Comments