KeralaLatest News

ശബരിമല വിഷയത്തെ കുറിച്ച് തമിഴ് സ്വദേശിയായ അയ്യപ്പഭക്തന്റെ ഈ വാക്കുകള്‍ ആരും കേള്‍ക്കാതെ പോകരുത്

പത്തനംതിട്ട : ശബരിമല പ്രതിഷേധം ഓരോ ദിവസവും വളരെ ശക്തിയാര്‍ജിച്ച് മുന്നോട്ടു പോകുമ്പോള്‍, തമിഴ് സ്വദേശിയായ അയ്യപ്പഭക്തന്റെ ഈ വാക്കുകള്‍ ആരും കേള്‍ക്കാതെ പോകരുത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ ഓരോ അയ്യപ്പഭക്തനും അങ്ങേയറ്റം വേദന ഉണ്ടാക്കുന്നതാണ്.

ഞാന്‍ 10 വയസ് ഉള്ളപ്പോള്‍ മുതല്‍ ശബരിമലയ്ക്ക് വന്നുതുടങ്ങിതാണ്. ഈ വയസിലും ഞാനത് തുടരുന്നു. ഞാന്‍ ദ്ദേഹത്തിന്റെ ഭക്തനാണ്. ഞാന്‍ ജീവിക്കുന്നത് തന്നെ അയ്യപ്പ ദാസനായാണ്. സ്ത്രീകള്‍ വരുന്നതിന് തടസമില്ല. പക്ഷേ അത് 10 വയസിനും 50 വയസിനും ഇടയിലുള്ളവരാകണം. എനിയ്ക്ക് സ്ത്രീകളോട് ബഹുമാനമാണ്. എനിയ്ക്ക് ശബരിമലയിലേയ്ക്ക് വരുന്നതിന് എല്ലാ സഹായങ്ങളും ചെയ്ത് തരുന്നത് എന്റെ അമ്മയും, ഭാര്യയും, മകളുമാണ്.

ഒരു പത്തുപേര്‍ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ എന്തിന് 10 കോടി ജനങ്ങളുടെ വിശ്വാസത്തെ എതിര്‍ക്കുന്നു. ഇപ്പോള്‍ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന പിരിവിനായി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ യാചിയ്ക്കാനായി പോയിരിക്കുകയാണ്. ഇവിടെ വരുന്ന അയ്യപ്പ ഭക്തരില്‍ നിന്ന് 100 രൂപ വെച്ച് കിട്ടിയാല്‍ 1000 കോടിയ്ക്ക് മുകളിലാകും. എന്നാല്‍ സ്ത്രീപ്രവേശനത്തിന് കൂട്ടു നില്‍ക്കുന്ന പിണറായി സര്‍ക്കാറിന് ഇനി ആരെങ്കിലും സംഭാവന കൊടുക്കാന്‍ തയ്യാറാകുമോ എന്ന് അദ്ദേഹം ചോദിയ്ക്കുന്നു. വികാരഭരിതനായിട്ടായിരുന്നു ഇത്രയും അദ്ദേഹം പറഞ്ഞു നിര്‍ത്തിയത്.

https://www.facebook.com/janamtelevision/videos/304899330106729/

shortlink

Related Articles

Post Your Comments

Related Articles


Back to top button