യിലാൻ: ട്രെയിൻ പാളംതെറ്റി നിരവധി പേർക്ക് ദാരുണാന്ത്യം. തായ്വാനിലെ വടക്കുകിഴക്കൻ യിലാനിൽ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4.50 ന് ഉണ്ടായ അപകടത്തിൽ 17 പേരാണ് മരിച്ചത്. 132 പേർക്ക് പരിക്കേറ്റു. പുയുമാ എക്സ്പ്രസ് ട്രെയിൻ പൂർണമായും പാളത്തിൽനിന്നും തെന്നിമറിഞ്ഞു. ആറു ബോഗികളാണ് പാളംതെറ്റിയത്. മറ്റ് അഞ്ച് ബോഗികൾ ഇവയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും ട്രെയിനിൽ 366 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും അധികൃതർ അറിയിച്ചു.
Post Your Comments