ദുബായ്•ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻറെയും മാനുഷികമൂല്യങ്ങളുടെ അന്താരാഷട്ര സംഘടന (IAHV ) യുടെയും സ്ഥാപകനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജി ഫുജൈറയിലെ ഭരണാധികാരിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് നവംബർ 15 ന് യു എ ഇ യിയിലെത്തും. യു.എ.ഇ ലെ ഫുജൈറയിൽ നവംബറിൽ നടക്കുന്ന യോഗപരിപാടികൾക്ക് ഗുരുദേവ്‌ശ്രീശ്രീരവിശങ്കർജി മുഖ്യകാർമ്മികത്വം വഹിക്കും .
എമിറേറ്റ്സ് സംസ്കാരത്തിൻറെ ആഴങ്ങളിൽ വേരൂന്നിയ സഹനശക്തി ,സാംസ്കാരിക വ്യത്യാസങ്ങളോടുള്ള ആദരവ് എന്നിവയാണ് ഈ ആഘോഷങ്ങൾക്ക് ആതിഥ്യമരുളാൻ എമിറേറ്റിസിന് പ്രചോദനമായത്.
എമിറേറ്റ്സ് ഉയർത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങളെ ഉൾക്കൊള്ളാനുള്ള മനസ്സ് രാജ്യത്തിൻറെ ജീവിത ശൈലിയിൽ അന്തർലീനമാണ്.അതുകൊണ്ടാണ് ഇതുപോലൊരു പരിപാടിക്ക് ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ആതിഥ്യമരുളുന്നതെന്ന് ഫ്യുജൈറൻ സർക്കാർ അറിയിച്ചു.
”ശാന്തിയും വ്യത്യസ്ഥ സംസ്കാരങ്ങൾ തമ്മിലുള്ള അടുപ്പവും നിലനിർത്താൻ വേണ്ടിഎമിറേറ്സിന്റെ പ്രവർത്തനം വിജയകരമായി സംഘടിപ്പിക്കാനാണ് ഞങ്ങളൂടെ എല്ലാ ശ്രമങ്ങളൂം ” -സർക്കാരിന്റെ അറിയിപ്പ് തുടരുന്നു .
Unveiling Infinity അഥവാ ‘അനന്തതയുടെ അനാവാരണം’ എന്നപേരിൽ ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ മുഖ്യ കാർമ്മികത്വത്തിൽ ദൂബായിയിലെ വേൾഡ് ട്രേഡ് സെൻററിൽ നവംബർ 16 ,17 തീയതികളിൽ മൂന്നു സെഷനുകളിലായി നടക്കുന്നതാണെന്ന് ഇന്ത്യയിലെ കൗൺസൽ ജനറൽ വിപുൽ പത്രസമ്മേളനത്തിൽ വ്യക്തമാക്കി .
എമിറേറ്സിൽനിന്നും പ്രദേശത്തുള്ള മറ്റുരാജ്യങ്ങളിൽ നിന്നും 6000 പേർ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ശക്തമായ ശ്വസനപ്രക്രിയകളും, ധ്യാനവും ,യോഗയും ദൈനംദിന ജീവിതത്തിൽ ഉപയുക്തമായ പ്രായോഗിക ജ്ഞാനവും ഉൾപ്പെടുന്ന പരിപാടികളാണ് ഇതിലുള്ളത്. യോഗയെക്കുറിച്ച് ഇന്ന് ലോകം മുഴുവൻ അറിയാമെങ്കിലും , ശരീര പോഷണത്തിനുള്ള പ്രക്രിയകളിൽമാത്രം ഒതുങ്ങി നിൽക്കുകായാണത് .
മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രാണായാമം , ധ്യാനം എന്നിവയെപ്പറ്റിയൊക്കെ വളരെക്കുറച്ചുമാത്രമേ പഠിപ്പിക്കുന്നുള്ളൂ .ധ്യാനത്തെ ലളിതവും , ആയാസരഹിതവും , സാർവ്വലൗകികവുമാക്കൻ 155 ലധികം രാഷ്ട്രങ്ങളിൽ വ്യാപിച്ചുകഴിഞ്ഞ ആർട് ഓഫ് ലിവിംഗിന് ഇതിനകം കഴിഞ്ഞിട്ടുണ്ട് . ഇതിൽ ഉത്കൃഷ്ടജ്ഞാനവും , ആഴമേറിയ ധ്യാനവും അടങ്ങിയ അതിവിശിഷ്ടമായ ഒരു പ്രോഗ്രാമമാണ് Unveiling Infinity അഥവാ ‘അനന്തതയുടെ അനാവാരണം’
Post Your Comments