ന്യൂഡല്‍ഹി : ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസാക്കിയതിനു പിന്നാലെ ശ്രീലങ്കന്‍ തമിഴരെ സംബന്ധിച്ച് ശ്രീ ശ്രീ രവിശങ്കറിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ അഭയാര്‍ത്ഥികളായിട്ടുള്ള ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് ശ്രീ ശ്രീ രവിശങ്കര്‍ തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 35 വര്‍ഷമായി രാജ്യത്ത് നിരവധി ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Read also : പൗരത്വ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്ത ശിവസേനയ്‌ക്കെതിരെ ഒളിയമ്പ് തൊടുത്തുവിട്ട് രാഹുല്‍ ഗാന്ധി
ദേശീയ പൗരത്വ ബില്‍ ലോക്സഭ പാസ്സാക്കിയതിന് തൊട്ട് പിന്നാലെയാണ് ശ്രീ ശ്രീ രവി ശങ്കറിന്റെ ട്വീറ്റ്. 311 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 80 പേര്‍ ബില്ലിനെ എതിര്‍ത്തു. കടുത്ത ഭരണ പ്രതിപക്ഷ വാകപോരിനൊടുവിലായിരുന്നു ബില്‍ ലോക്സഭയില്‍ പാസാക്കിയത്.
അതേസമയം, ദേശീയ പൗരത്വ ബില്ലിനെ അനുകൂലിച്ച ശിവസേനയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു.
Post Your Comments