Latest NewsKerala

#നമ്മൾ അതിജീവിക്കും, സഖാവ് സരിതയ്ക്കൊപ്പം- പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത എത്തിയെന്ന പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍.

കഴിഞ്ഞദിവസം, സരിതയുടെ പരാതിയില്‍ ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നു. വേണുഗോപാലിനുമെതിരെ ബലാത്സംഗക്കുറ്റവും ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

എല്‍.ഡി.എഫ് പ്രതിസന്ധിയിലാകുമ്പോഴോക്കെ സരിത ഓരോ വെളിപ്പെടുത്തലുമായി വരുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ. ജയശങ്കറിന്റെ പരിഹാസം. ‘#നമ്മൾ അതിജീവിക്കും,
സഖാവ് സരിതയ്ക്കൊപ്പം’ എന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പിൽ പകച്ചു നില്ക്കുന്ന പിണറായി സർക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.

സരിതാനായരുടെ പരാതിയിൽ ക്രൈംബ്രാഞ്ച് ഉമ്മൻചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുളളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.

ഇതൊരു തുടക്കമാണ്. ആര്യാടൻ മുതൽ ഹൈബി ഈഡൻ വരെയുളളവർക്കെതിരെയും ഇതുപോലുളള പരാതികൾ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീപീഡകരായ മൊത്തം കോൺഗ്രസ് നേതാക്കളും ജയിലിലാകും.

മീടൂവിൽ എം.ജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോൺഗ്രസ് ഹൈക്കമാൻഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മൻചാണ്ടിയെയും വേണുഗോപാലിനെയും വർക്കിങ് കമ്മറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

#നമ്മൾ അതിജീവിക്കും,
സഖാവ് സരിതയ്ക്കൊപ്പം.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1730334513762934/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button