സന്നിധാനം: തെറ്റുകുറ്റങ്ങള്‍ പൊറുക്കാനായി ശബരിമല സന്നിധിയില്‍ അയ്യപ്പനു മുന്നില്‍ വിളിച്ചുചൊല്ലി പ്രായശ്ചിത്തം. ദേവപ്രശ്ന പരിഹാരക്രിയയുടെ ഭാഗമായാണ് പ്രായശ്ചിത്തം നടന്നത്. ചടങ്ങില്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു എന്നിവര്‍ സോപാനത്തില്‍ വെള്ളിക്കുടം സമര്‍പ്പിച്ചു.
എല്ലാവരും ദ്രവ്യങ്ങള്‍ നിറയ്ക്കുകയും, തന്ത്രി കണ്ഠര് രാജീവര് മാപ്പപേക്ഷിച്ചുള്ള പ്രതിജ്ഞ വായിക്കുകയും ചെയ്തു. ഇത് ഏറ്റു ചൊല്ലിയ മറ്റുള്ളവര്‍ ശ്രീകോവിലിനു 3 പ്രദക്ഷിണം വച്ചു. പിന്നീട് മാളികപ്പുറത്തും സമാന ചടങ്ങ് നടന്നു. തുടര്‍ന്ന് സമൂഹ പെരിയോന്‍ അമ്പാടത്തു വിജയകുമാര്‍, സെക്രട്ടറി പുറയാറ്റിക്കളരി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ആലങ്ങാട് സംഘവും വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടത്തി. പന്തളം കൊട്ടാരത്തിന്റെ വകയും പ്രായശ്ചിത്ത ചടങ്ങ് നടത്തുന്നുണ്ട്. 22നാണ് ഇത് നടക്കുക.
Post Your Comments