പമ്പ•ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ശബരിമല സന്ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനികള്‍ മടങ്ങുന്നു. വാസന്തി, ആദിശേഷി എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പമ്പയിലെത്തിയത്. ഇവരെ പ്രതിഷേധവുമായെത്തിയ അയ്യപ്പ ഭക്തര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ ഗാര്‍ഡ് റൂമിലേക്ക് മാറ്റി.
പോലീസ് നടത്തിയ രേഖാ പരിശോധനയില്‍ ഇവരുടെ പ്രായം 50 വയസില്‍ താഴെയാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങുകയാണെന്ന് യുവതികള്‍ അറിയിച്ചു. പ്രതിഷേധമാണെന്ന് അറിയാതെയാണ് തങ്ങള്‍ എത്തിയതെന്നും യുവതികള്‍ പറഞ്ഞു.
Post Your Comments