തിരുവല്ല: ആചാരം ലംഘിച്ച് യുവതികള്‍ ശബരിമല ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചാല്‍ നടയടിച്ചിടുമെന്ന തന്ത്രിയുടേയും പന്തളം രാജകുടുംബത്തിന്റെയും തീരുമാനം ധീരമാണെന്ന് ബി.ജെ.പി. സംസ്ഥാന നേതാവ് പ്രതാപചന്ദ്ര വര്‍മ്മ. ഈ തീരുമാനം വിശ്വാസികളുടെ വികാരം പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കര്‍മസമിതി തിരുവല്ല താലൂക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അതേസമയം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിശ്വാസ വിരുദ്ധനീക്കം അപലപനീയവും ഹീനവുമാണ്. ഇക്കാര്യത്തില്‍ വിശ്വാസികളുടെ പ്രതിഷേധത്തിന്റെ സൂചനയായി എല്ലാ ഹൈന്ദവ ഭവനങ്ങളിലും വരുന്ന മൂന്ന് ദിവസങ്ങളില്‍ സന്ധ്യയ്ക്ക് വീടിന് വെളിയില്‍ വിളക്ക് തെളിച്ചുവച്ച് ശരണം വിളികളോടെ ധര്‍മസമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയില്‍ ശിവകുമാര്‍ ചൊക്കമഠം അധ്യക്ഷത വഹിച്ചു. കര്‍മ്മ സമിതി ജില്ലാ സെക്രട്ടറി കെ.എന്‍. സന്തോഷ് കുമാര്‍, മനോഹരന്‍, വിഷ്ണു നമ്പൂതിരി, അരുണ്‍, ശ്രീനിവാസന്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments