![](/wp-content/uploads/2018/09/pk-sreemathi.jpg)
കണ്ണൂര്‍: തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ ശ്രീമതി. താന്‍ തുന്നല്‍ ടീച്ചറാണെന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്. ഇത് തനിക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്. വസ്ത്രങ്ങള്‍ തയ്ക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് തുന്നല്‍ ടീച്ചര്മാര്. അതില്‍ മോശമായി ഞാന്‍ ഒന്നും കാണുന്നില്ല. എന്നാല്‍ ഏഴോം ചെറുതാഴം സ്കൂളിലെ മുഖ്യധ്യാപികയായിട്ടാണ് ഞാന്‍ വിരമിച്ചത്. ഒരു തുന്നല്‍ ടീച്ചര്‍ എങ്ങനെയാണ് മുഖ്യാധ്യാപികയായി വിരമിക്കുകയെന്നും അവർ ചോദിക്കുകയുണ്ടായി. ഐആര്‍പിസിയുടെ നേതൃത്വത്തില്‍ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
Post Your Comments