KeralaLatest NewsNews

പെണ്‍മക്കളില്ലാത്ത ‘അമ്മ’യെ വലിച്ചെറിയണം: പികെ ശ്രീമതി

സ്ത്രീകള്‍ ഇല്ലാത്ത സിനിമയുണ്ടോ? എന്തിനാണ് ഇവരെ രണ്ടാംകിടക്കാരാക്കുന്നത്

കണ്ണൂര്‍: മലയാള സിനിയിലെ താരങ്ങളുടെ സംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി. ഹേമ കമ്മീഷന്‍ റിപോര്‍ട്ടിനെ തടസപ്പെടുത്താന്‍ പോയവര്‍ പോലും സ്വാഗതം ചെയ്യുകയാണെന്നും റിപ്പോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീകരണത്തിന് വഴിവെക്കണമെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് ശ്രീമതി പറഞ്ഞു.

read also: ജസ്ന തിരോധാനക്കേസ്: മുണ്ടക്കയത്തെ ലോഡ്ജ് പരിശോധിച്ച് സിബിഐ

‘സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ മറുപടി പറയണം. അമ്മയില്‍ പെണ്‍ മക്കളില്ല. സ്ത്രീകള്‍ വേണ്ടെന്നാണ് അവരുടെ നിലപാട്. പ്രാതിനിധ്യം നല്‍കാത്ത അമ്മയെ വലിച്ചെറിയുകയാണ് വേണ്ടത്.കൂടുതല്‍ചൂഷണം നേരിടേണ്ടി വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പൂര്‍ണമായും മൊഴി കൊടുത്തില്ല.ഇത് അത്ഭുതപ്പെടുത്തുന്നതാണ്.മേഖലയില്‍ പുരുഷന്‍മാര്‍ക്ക് ബഹുമാനവും സ്ത്രീകള്‍ അവഗണനയും നേരിടുന്നു. സ്ത്രീകളോടുള്ള അടിമ മനോഭാവം വച്ചുപുലര്‍ത്തുകയാണ്. വിദ്യാസമ്ബന്നമായ കേരളത്തില്‍ പോലും സ്ത്രീകള്‍ അസമത്വം നേരിടുകയാണ്.ഇത് വേതനത്തിന്റെ കാര്യത്തില്‍ പോലും ഉണ്ടാവുകയാണ്. സ്ത്രീകള്‍ ഇല്ലാത്ത സിനിമയുണ്ടോ? എന്തിനാണ് ഇവരെ രണ്ടാംകിടക്കാരാക്കുന്നത്’- ശ്രീമതി ചോദിച്ചു.

‘മുന്‍പൊക്കെ സിനിമയില്‍ പ്രേംനസീര്‍ കഴിഞ്ഞാല്‍ ഷീലയാണ്. സത്യന്‍ കഴിഞ്ഞാല്‍ ശാരദ. ഇപ്പോള്‍ സിനിമയില്‍ ഒരുനായകനും നായികയുമില്ല. ഉള്ളത് ഒരേയൊരു നായകന്‍ മാത്രമാണ്. ഒരു പരാതിക്കാരി നേരിട്ട് സര്‍ക്കാരിനെ സമീപിച്ചാല്‍ കേസ് എടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. സിനിമാരംഗത്തെ പെണ്‍കുട്ടികള്‍ അവര്‍ അനുഭവിച്ച വേദനകള്‍ രഹസ്യമായി സര്‍ക്കാരിനോട് പറയണമെന്നും’- പികെ ശ്രീമതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button