KeralaLatest NewsNews

രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നു: പി കെ ശ്രീമതി

തിരുവനന്തപുരം: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് സിപിഎം നേതാവ് പി കെ ശ്രീമതി. ജനാധിപത്യ, ഭരണഘടനാ വിരുദ്ധമായ നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് പി കെ ശ്രീമതി പറഞ്ഞു.

Read Also: ഇന്ത്യൻ വിപണിയിൽ പുതിയ ബിസിനസ് തന്ത്രവുമായി ഫോൺപേ, ആപ്പ് സ്റ്റോർ ഉടൻ അവതരിപ്പിക്കും

മനുസ്മൃതി വേണമെന്നാണ് അവർ ഉദ്ഘോഷിക്കുന്നത്. പൗരന്മാരുടെ മൗലികാവശങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. പാവപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു. ഇതേ സമയം കോർപറ്റേുകൾക്ക് ആവശ്യമുള്ളതെല്ലാം വാരിക്കോരി നൽകുന്നു.സ്ത്രീവിരുദ്ധ നിലപാടുകളാണ് കേന്ദ്രം സ്വീകരിക്കുന്നത്. വർഗീയ ശക്തികൾ സ്ത്രീകളെ ലക്ഷ്യമിട്ടിരിക്കുന്നു. വിശ്വാസത്തെ ചൂഷണം ചെയ്ത് പുരോഗമന ചിന്താഗതിക്കെതിരെ സ്ത്രീകളെ തിരിച്ചുവിടുക എന്നതാണ് വർഗീയ ശക്തികളുടെ തന്ത്രമെന്നും പി കെ ശ്രീമതി വിമർശിച്ചു.

Read Also: വന്ദേഭാരതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button