പുതുതായി പുറത്തിറങ്ങുന്ന പല പുതിയ ബൈക്കുകളിലും സുരക്ഷ മുൻ നിർത്തി ഇരട്ട ഡിസ്ക് ബ്രേക്കും, എബിഎസും കമ്പനികൾ ഉൾപ്പെടുത്തി തുടങ്ങി. അതിനാൽ ഏറ്റവും കൂടുതല്‍ പരിപാലനം ആവശ്യമുള്ള ഒന്നാണ് ബ്രേക്ക്. പ്രധനാമായും ബൈക്കുകളിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ചെറിയ പ്രശ്നങ്ങൾ പോലും നിങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ പിന്നീട് ഗുരുതര പ്രശ്നത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുക. അതിനാൽ ചുവടെ പറയുന്ന കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കുക. ഡ്രം ബ്രേക്കിനെ അപേക്ഷിച്ച് വളരെ എളുപ്പത്തില്‍ ഡിസ്‌ക് ബ്രേക്കുകള്‍ പരിശോധിക്കാന്‍ സാധിക്കും
തുടര്‍ച്ചയായി തിളക്കം കൂടി വരുന്ന ഡിസ്‌ക്കില്‍ ചെറിയ തോതിലുള്ള വരകള്‍ സ്വാഭാവികമായും കാണും. എന്നാൽ വലിയ പോറലുകളോ പാടുകളോ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും ഡിസ്‌ക് മാറേണ്ടതാണ്
ബ്രേക്ക് പാഡിനും ഡിസ്‌കിനും ഇടയില്‍ കൂടുതല്‍ വിടവുണ്ടെങ്കില്‍ പാഡ് മാറ്റിയിരിക്കണം
ബ്രേക്ക് ലൈനില്‍ റബ്ബറിന്റെ അംശം കാണാം. എന്നാൽ മെറ്റല്‍ കൊണ്ട് ഉരഞ്ഞ പോലുള്ള പാടു കണ്ടാല്‍ ഉടൻ തന്നെ മെക്കാനിക്കിനെ കാണിക്കണം. ഡിസ്‌ക് വളരെ പെട്ടെന്ന് കേടുവരാന്‍ ഇതൊരു കാരണമാവുന്നു
ഡിസ്‌ക് മാറ്റിയിടുമ്പോള്‍ രണ്ടു സൈഡും ഒരുമിച്ചു മാറ്റുന്നതാണു നല്ലത്
മഴക്കാലത്ത് കൃത്യമായ ഇടവേളകളില്‍ ഡിസ്‌ക് ബ്രേക്ക് പരിശോധിക്കുക
ഡിസ്‌കില്‍ പൊടിപറ്റിപ്പിടിക്കാതിരിക്കാതെ നോക്കണം. പൊടിയും ചെളിയും പറ്റിപ്പിടിച്ചാല്‍ ഉടന്‍ കഴുകി വൃത്തിയാക്കുക
Post Your Comments