
കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തമംഗലം ചേനോത്ത് കോളേരി ശശിധരന്റെ മകന് ജിതിന് ലാല്‍(36) ആണ് മരിച്ചത്.
Read Also : ‘ബന്ദികളെ മോചിപ്പിക്കുക’: വെടിനിർത്തലിന് സമ്മർദ്ദം ചെലുത്താൻ ബൈഡന് കത്തെഴുതി ഹോളിവുഡ് താരങ്ങൾ
ഞായറാഴ്ച ഉച്ചയ്ക്ക് വലിയപൊയില്‍ ചേനോത്ത് റോഡില്‍വച്ചായിരുന്നു അപകടം നടന്നത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിതിൻ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
Read Also : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്, കിടപ്പുമുറിയില്‍ കുഴഞ്ഞുവീണു
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments