തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ രൂക്ഷമായ ഭാഷയില്‍ വൈദ്യുത മന്ത്രി എം.എം.മണി. ശബരിമല നട അടച്ചിടാന്‍ അവകാശമുണ്ടെന്ന പന്തളം കൊട്ടാരത്തിന്റെ പ്രസ്താവനക്കെതിരെയാണ് മന്ത്രി എം.എം.മണി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. രാജഭരണകാലം പണ്ടേ കഴിഞ്ഞു. ഇപ്പോള്‍ നട അടച്ചിടുമെന്നു പറയുന്നവര്‍ ശമ്പളക്കാരാണെന്നു മന്ത്രി പറഞ്ഞു. നേരത്തേ, നട അടക്കാന്‍ അവകാശമുള്ളതുകൊണ്ടാണു തന്ത്രിക്കു കത്ത് നല്‍കിയതെന്നു കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞിരുന്നു. സംശയമുള്ളവര്‍ക്കു പഴയ ഉടമ്പടി പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല ദര്‍ശനത്തിന് ഇന്ന് ഇതുവരെ എത്തിയത് നാലു യുവതികളാണ്. ഉച്ചയോടെ എത്തിയ യുവതിയെ മരക്കൂട്ടത്ത് വച്ച് പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നാലു പേരും ആന്ധ്രാ സ്വദേശികളാണ്.
Post Your Comments