സന്നിധാനം: വീടിന് തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ് ശബരിമലയിൽ എത്താൻ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേല്‍ശാന്തി. വിശ്വാസികള്‍ക്കിടയില്‍ ഭിന്നത സൃഷ്‌ടിക്കുകയാണ് ഇവരുടെ ഉദ്ദേശം. അതിനുവേണ്ടിയാണ് സവര്‍ണതയും, അവര്‍ണതയും, ഫ്യൂഡലിസവുമെല്ലാം ഇതിനിടയില്‍ കൊണ്ടുവരുന്നത്. അയ്യപ്പനെ കാണാനെത്തുന്നവര്‍ ജാതിയും മതവും നോക്കി വരുന്നവരല്ല. ആചാരങ്ങള്‍ മുറുകെ പിടിക്കേണ്ടത് തന്നെയാണെന്നും മാളികപ്പുറം മേല്‍ശാന്തി വ്യക്തമാക്കി.
അതേസമയം ശബരിമല ദർശനത്തിനായി ഇന്ന് ആന്ധ്രയിൽ നിന്നെത്തിയ യുവതികളെ നടപ്പന്തലിൽ വച്ചു തടഞ്ഞു. ഇതിനെ തുടർന്നു ഇവരെ പമ്പയിൽ തിരികെയെത്തിച്ചു. പൊലീസ് അകമ്പടിയില്ലാതെയാണ് ഇവർ മല കയറിയത്.
Post Your Comments