ഭോപ്പാല്‍ : തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തയ്ക്കാന്‍ ബിജെപി ഒരുങ്ങിക്കഴിഞ്ഞു. മദ്ധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ വ്യത്യസ്തമായ പ്രചാരണ തന്ത്രമാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. . തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ മാജിക് ഷോകള്‍ നടത്തി ജനങ്ങളെ ആകര്‍ഷിക്കാനാണ് പാര്‍ട്ടി പദ്ധതിയിടുന്നത്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി തുടര്‍ച്ചയായ നാലാംവട്ടവും അധികാരം നിലനിറുത്താന്‍ ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്.
ഒന്നര ദശാബ്ദത്തെ ബി.ജെ.പിയുടെ ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പാകെ എത്തിക്കുന്നതിനായി ജാലവിദ്യക്കാരെ ഉപയോഗിക്കാനാണ് ആലോചന. ഇത് കൂടാതെ പൊതുമാര്‍ക്കറ്റുകളില്‍ മാജിക്കുകാരുടെ പ്രദര്‍ശനങ്ങളും നടത്തും. 1993 മുതല്‍ 2003 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്തെ റോഡുകളുടെ മോശം അവസ്ഥയും അടിസ്ഥാന സൗകര്യ വികസനത്തിലെ അനാസ്ഥയും ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ബി.ജെ.പി വക്താവ് അഗര്‍വാള്‍ പറഞ്ഞു. സംസ്ഥാനത്തെ ഉള്‍പ്രദേശങ്ങളില്‍ ഇത്തരം നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. എത്ര മാജിക്കുകാരെ ഇതിനായി ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. 15 വര്‍ഷം കൊണ്ട് ബി.ജെ.പി സംസ്ഥാനത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
നവംബര്‍ 28നാണ് മദ്ധ്യപ്രദേശില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ നടക്കും.
Post Your Comments