NattuvarthaLatest News

മനുഷ്യാവകാശ ലംഘനം; ഗോത്രവർഗകോളനി സന്ദർശിച്ച് മനുഷ്യാവകാശ കമ്മിഷൻ

ഊരുവിലക്ക് സംബന്ധമായ പരാതികളും രൂക്ഷം

മറയൂർ: മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പരാതി. മറയൂർ-കാന്തല്ലൂർ മേഖലയിലെ ഗോത്രവർഗകോളനിയിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം പി.മോഹനദാസ് സന്ദർശനം നടത്തി. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രദേശങ്ങളിൽ ഊരുവിലക്ക് സംബന്ധമായ പരാതിയും കമ്മിഷൻ മുൻപിൽ വീണ്ടുമെത്തിയിട്ടുണ്ട്. പെരുമല ഗ്രാമം സ്വദേശി രാമസ്വാമി തന്റെ വീട്ടിലേക്ക് കുടിവെള്ളം നിഷേധിക്കുന്നതായി പരാതി നൽകിയിട്ടുണ്ട് . ക്ഷേത്രത്തിലെ വരികൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തന്നെ ഒറ്റപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി.

കൂടാതെ തായണ്ണംകുടിയിൽ വൈദ്യുതിയും റോഡും ലഭ്യമല്ലെന്ന പരാതി രേഖാമൂലം നൽകിയിട്ടുണ്ട്. ഭവനനിർമാണം സ്വമേധയാ ചെയ്യാൻ സാധിക്കുമെങ്കിലും കരാറുകാരെ ഉദ്യോഗസ്ഥർ നിർബന്ധപൂർവം തിരുകി കയറ്റുന്നതായി ഗോത്രവിഭാഗങ്ങൾ പരാതി നൽകി.

https://youtu.be/80BKv3DfamQ

shortlink

Related Articles

Post Your Comments

Related Articles


Back to top button