Latest NewsJobs & Vacancies

കോടതിയില്‍ ഓഫീസ് അസിസ്റ്റന്റ് കരാര്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക സ്‌പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (എന്‍.ഐ.ആക്ട് കേസുകള്‍) കോടതിയിലേക്ക് ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 17,325 രൂപയാണ് പ്രതിമാസ ശമ്പളം. 60 വയസ് പൂര്‍ത്തിയാകാന്‍ പാടില്ല. അപേക്ഷകര്‍ അതത് തസ്തികയിലോ ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലോ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/ സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പേര്, വിലാസം, ഫോണ്‍ നമ്പര്‍, ജനന തിയതി, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തി അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി അയക്കണം. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന.

നിയമനം കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്കോ, 2019 മാര്‍ച്ച് 31 വരെയോ, അല്ലെങ്കില്‍ 60 വയസ് പൂര്‍ത്തിയാകുന്നതു വരെയോ, ഇവയില്‍ ഏതാണോ ആദ്യം അന്നുവരെ ആയിരിക്കും. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. യോഗ്യരായവരെ ഇന്റര്‍വ്യൂ തിയതി നേരിട്ട് അറിയിക്കും. അയക്കേണ്ട വിലാസം: ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കോഴിക്കോട് 673032.

shortlink

Related Articles

Post Your Comments

Related Articles


Back to top button