മസ്കറ്റ്: ഒമാനില്‍ നടക്കുന്ന ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 3-1 ഗോളുകള്‍ക്കാണ് ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ പാക്കിസ്ഥാനു ഗോള്‍ നേടാനായെങ്കിലും 24-ാം മിനിറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് തിരിച്ചടി നല്കി കളിയെ സമനിലയിലെത്തിച്ചു. തുടര്‍ന്ന് മന്ദീപ് സിംഗും(33) ദില്‍പ്രീത് സിംഗും(42) എന്നിവരുടെ ഫീല്‍ഡ് ഗോളുകളോടെ ഇന്ത്യ വിജയം ഉറപ്പിക്കുകയായിരുന്നു. അടുത്ത മത്സരത്തില്‍ ഇന്ത്യ ജപ്പാനോട് ഏറ്റുമുട്ടും. ആദ്യ പോരാട്ടത്തില്‍ ആതിഥേയരായ ഒമാനെ 11-0നു ഇന്ത്യ തകര്‍ത്തിരുന്നു. ലീഗ് റൗഡിലായിരുന്നു ഇത്.
https://youtu.be/80BKv3DfamQ
Post Your Comments