KeralaLatest News

ശബരിമല വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് പരിമിതികള്‍ ഉണ്ടെന്ന് ശ്രീധരന്‍ പിള്ള

പമ്പ: ശബരരിമല സ്ത്രി പ്രവ ശേസന വിഷയത്തില്‍ കേന്ദ്രഗവണ്‍മെന്റിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍പിള്ള. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് പരിമിതികള്‍ ഉണ്ടെന്നനാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനം ആവശ്യപ്പെടുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രം തയാറാണെന്നും അതിന് പ്രത്യേക നിയമസഭാ സമ്മമേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസാകക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന് മാത്രമാണ് നിയമനിര്‍മ്മാണ ചുമതല. നിയമസഭ വിളച്ചു കൂടി ഭരണകക്ഷയും പ്രതിപക്ഷവും മുന്‍കൈയെടുക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാനം പ്രമേയം പാസ്സാക്കിയാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് ഇടപെടാനാകൂ എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

കൂടാതെ യുവതീപ്രവേശനത്തിനെതിരെ പതിനെട്ടാംപടിയ്ക്ക് കീഴെ മുദ്രാവാക്യം വിളിച്ച പരികര്‍മികളില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുമുണ്ടെന്നാണ് ശ്രീധരന്‍പിള്ള ആരോപിക്കുന്നത്. പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറിയ കോണ്‍ഗ്രസ് നടപടി ആണും പെണ്ണും കെട്ട സമീപനമെന്നും ശ്രീധരന്‍പിള്ള വിമര്‍ശിച്ചു.

https://youtu.be/80BKv3DfamQ

shortlink

Related Articles

Post Your Comments

Related Articles


Back to top button