ചെന്നൈ•കോളിവുഡ് താരം അര്‍ജ്ജുനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി മലയാളി താരം ശ്രുതി ഹരഹരന് രംഗത്ത്. അര്ജ്ജുന് തന്നോട് മോശമായി പെരുമാറിയെന്ന് ഫേസ്ബുക്കിലൂടെയാണ് നടി വെളിപ്പെടുത്തിയത്.
ദ്വിഭാഷ സിനിമയായ വിസ്മയയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ശ്രുതി പറഞ്ഞു. ത്രത്തിലെ ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിന് മുൻപ് സംവിധായകൻ റിഹേഴ്സലിന് നിർദ്ദേശിച്ചു. ഇതിനിടെ അർജുൻ തന്റെ പിൻഭാഗത്ത് മോശമായി സ്പർശിച്ചുവെന്നും അയാളുടെ ശരീരത്തേക്ക് തന്നെ വലിച്ചടുപ്പിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തുന്നു.
ചിത്രത്തിൽ ഭാര്യാഭർത്താക്കന്മാരുടെ വേഷമായിരുന്നു ഞങ്ങൾ ചെയ്തത്. നിരവധി പ്രണയ രംഗങ്ങൾ അതിനാൽ അഭിനയിക്കേണ്ടി വന്നു. ചിത്രീകരണത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീടാണ് മോശം അനുഭവം ഉണ്ടായതെന്നും ശ്രുതി പറഞ്ഞു.
മറ്റ് സ്ത്രീകളെ പോലെ നിരവധി തവണ ഇത്തരത്തിൽ മോശം പെരുമാറ്റത്തിന് വിധേയയാകേണ്ടി വന്നിട്ടുണ്ടെന്നും ഇനി ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനാണ് തുറന്നു പറയുന്നതെന്നും ശ്രുതി കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം സോളോയിലെ നായികമാരിൽ ഒരാളായിരുന്നു ശ്രുതി.
Post Your Comments