കുവൈറ്റ്: കുടുംബവാസ മേഖലയിൽ വിദേശി ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകളിൽ നിന്ന് പിഴ ഈടാക്കിയേക്കും. ഉടമകളിൽനിന്ന് 1,000 മുതൽ 10,000 ദിനാർ വരെ പിഴ ഈടാക്കാനാണ് നീക്കം. ഇതിനായി മുനിസിപ്പൽ നിയമത്തിൽ വരുത്തേണ്ട ഭേദഗതി മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചതായി മുനിസിപ്പാലിറ്റിയിലെ പരാതികൾ സംബന്ധിച്ച കമ്മിറ്റി മേധാവി മിഷാൽ അൽ ഹംദാൻ അറിയിച്ചു.
ബാച്ചിലർമാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചു മുനിസിപ്പാലിറ്റിയുടെ പൂർണ നിരീക്ഷണം അനിവാര്യമാണ്. വൈദ്യുതി മന്ത്രാലയം, സിവിൽ ഐഡി അധികൃതർ, പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സംവിധാനവും ആവശ്യമാണെന്ന് മിഷാൽ അൽ ഹംദാൻ വ്യക്തമാക്കി.
Post Your Comments