ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞമാസമുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും 70 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്്. അതേസമയം ആകെ 680 പേരെ കാണാതായിട്ടുണ്ട്. സെപ്റ്റംബര്‍ 28നാണ് സുലവേസി ദ്വീപില്‍ ദുന്തമുണ്ടായത്. വീട്ടുകാര്‍ നല്‍കിയ പരാതിയനുസരിച്ചാണ് ഇതുവരെ കാണാതായ കുട്ടികളുടെ കണക്കെടുത്തിരിക്കുന്നതെന്ന് ശിശു പുനരധിവാസമന്ത്രാലയം മേധാവി അറിയിച്ചു.
ഏറ്റവും പുതിയ കണക്കുപ്രകാരം മരണസംഖ്യ 2103 ആണ്. 4612 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2004-ല്‍ രാജ്യത്തെ ആച്ചേ പ്രവിശ്യയില്‍ സുനാമി ഉണ്ടായി. അതിനുശേഷം ഇന്തോേേനഷ്യയിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.
Post Your Comments