മാവേലിക്കര: എവിടെ പോയാലും മലയാളി മറക്കാത്ത രുചിയാണ് മരച്ചീനിയുടേത്. എന്നാല്‍ പ്രളയത്തിനുശേഷം മരച്ചീനിയുടെ വില കുതിച്ചു കയറുകയാണ്. അതേസമയം മരച്ചീനി കൃഷിയിലും ഏറെ പ്രതിസന്ധിയാണ് കര്‍ഷകര്‍ നേരിടുന്നത്. മരച്ചീനിക്കമ്പിനു വില കൂടിയതാണ് ഇതിന് പ്രധാന കാരണം. കൂടാതെ പ്രളയത്തിനു ശേഷം മരച്ചീനി കിട്ടാന്‍ പ്രയാസമായതാണു വിപണിയില്‍ മൂല്യം ഉയര്‍ത്തുന്നു. അടുത്തിടെ വരെ കിലോയ്ക്ക് 25 രൂപയായിരുന്നതു പലയിടത്തും 35 വരെയായിട്ടുണ്ട്. ആവശ്യക്കാരുണ്ടെന്നു കണ്ടു പലരും ക്രമാതീതമായി വില കൂട്ടുന്നുമുണ്ട്.
പ്രളയത്തിനു മുന്‍പു വരെ ഒരു മരച്ചീനിക്കമ്പിനു മൂന്നു രൂപയായിരുന്നത് ഇപ്പോള്‍ 20 രൂപ വരെയായി. വന്‍തോതില്‍ കൃഷി ചെയ്യുന്ന പലരും മരച്ചീനിക്കമ്പിന് ‘ഓര്‍ഡര്‍’ കൊടുത്തു കാത്തിരിക്കുകയാണ്. പ്രളയത്തില്‍ മിക്കയിടത്തും വ്യാപകമായി മരച്ചീനി നശിച്ചിരുന്നു. ഇതാണു മരച്ചീനിക്കും കമ്പിനും ഒരുപോലെ ക്ഷാമമുണ്ടാക്കുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ പലയിടത്തും മരച്ചീനിക്കു പല വിലയാണ്. മരച്ചീനി വിളവെടുക്കുന്ന സമയമായിട്ടും പ്രളയത്തില്‍ എല്ലാം നശിച്ചതിനാല്‍ കടുത്ത ക്ഷാമവും വിലക്കയറ്റവുമാണുള്ളത്.
Post Your Comments