‘സന്നിധാനത്തേയ്ക്കുള്ള യാത്ര തുടങ്ങും മുമ്പ് തന്നെ പ്രശ്നങ്ങള്‍ തുടങ്ങി. എവിടെ നിന്ന് വന്നുവെന്നും എവിടെ പോകുന്നുവെന്നും ചോദിച്ചുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാര്‍ വന്നു. തന്നോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. അവര്‍ ഞങ്ങളെ അധിക്ഷേപിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും കല്ലെറിയുകയും ചെയ്തു.മാധ്യമ പ്രവര്‍ത്തകര്‍ ക്യമാറയുമായി എത്തിയതോടെ മലയാളത്തിലും ഇംഗ്ലീഷിലും മടങ്ങിപ്പോകാന്‍ അവര്‍ ആക്ഞാപിച്ചു.രണ്ട് ഡസനിലധികം പോലീസുകാര്‍ ഞങ്ങളുടെ സംരക്ഷണത്തിനെത്തിയിരുന്നു. ഞാനും സഹപ്രവര്‍ത്തകന്‍ കായ് ഷോള്‍ട്സും മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് ആചെറുപ്പക്കാരും ഞങ്ങളുടെ ഒപ്പം മുന്നോട്ടു വന്നു തങ്ങളെ പിന്‍രതുടര്‍ന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് ഷര്‍ട്ടിതാതെ കാവിമുണ്ട് മാത്രം ധരിച്ച ഒരാള്‍ മൊബൈലില്‍ തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി, അത് കണ്ടു നിന്ന മറ്റു പലരും അതുപോലെ തന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി.
വീണ്ടും മുന്നോട്ടു നീങ്ങി പകുതി ദൂരം പിന്നിട്ടപ്പോള്‍ പ്രതിഷേധക്കാരുടെ എണ്ണം കൂടി, കുന്നിന്‍ വശങ്ങളിലെ വേലിചാടികടന്നെത്തിയ അവര്‍ വളരെ അക്രമാസത്രമായി മുറവിളികൂട്ടി. പോലീസ് ഒരുക്കിയ സുരക്ഷയെയെല്ലാം അവര്‍ ബേധിക്കുകയായിരുന്നു’. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കല്ലേറിലേക്കു കടന്നപ്പോള്‍ സഹപ്രവര്‍ത്തകനുമായി കൂടിയാലോചിച്ച് സുഹാസിനി തന്റെ നീക്കത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ആരുടെയും വിശ്വാസങ്ങളെ വേദനിപ്പിക്കണമെന്ന് തനിക്കില്ലെന്നും, നവംബറില്‍ കൂടുതല്‍ ഭക്തര്‍ എത്തുന്നതോടെ എന്താണ് സംഭവിക്കുക എന്ന് നിശ്ചയമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സുഹാസിനി വ്യക്തമാക്കി.
അതേസമയം ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിനെയും സഹപ്രവര്‍ത്തകന്‍ കാള്‍ സ്വാഹനെയും ശബരിമല സന്നിധാനത്തേക്കുള്ള യാത്രക്കിടയില്‍ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. സുഹാസിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പ്രതിഷേധകര്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് മരക്കൂട്ടത്ത് വെച്ച് സുഹാസിനിയെ തടഞ്ഞത്.
യാത്ര ആരംഭിച്ചപ്പോള്‍ തന്നെ സമരക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും പോലീസ് സുരക്ഷയില്‍ സുഹാനി യാത്ര തുടങ്ങുകയായിരുന്നു. പിന്നീട് മരക്കൂട്ടത്തെത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരെത്തുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തതോടെ സുഹാസിനി യാത്ര അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments