KeralaLatest News

ശബരിമല:യുവതികള്‍ നടപ്പന്തലില്‍ എത്തി

സന്നിധാനം: ശബരിമല കയറാനായി യുവതികള്‍ നനടപ്പന്തലിലെത്തി. ഇവിടെ നിന്നും സന്നിധാനത്തേയ്ക്ക് വെറും നൂറ് മീറ്റര്‍ ദൂരം മാത്രമാണുള്ളത്. അതേസമയം ഇരുന്നോളം പോലീസുകാരുടെ സുരക്ഷാവലയത്തിലാണ് ഇവുടെ മലകയറ്റം. പ്രാര്‍ഥനകളും ശരണംവിളികളുമായി അനേകം പ്രതിഷേധക്കാരാണ് നടപ്പന്തലില്‍ ഉള്ളത്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമവും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. ഐ.ജി എസ് ശ്രീജിത്താണ് ഇവരോട് സംസാരിക്കുന്നത്.

വിശ്വാസത്തെ തകര്‍ത്തുകൊണ്ട് അകത്ത്് കയറാനല്ല തങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. നിയമം നടപ്പിലാക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ട്. പ്രതിഷേധക്കാര്‍ അതിനോട് സഹകരിക്കണമെന്നും ഐജി അഭ്യര്‍ത്ഥിച്ചു. ആരെയും ചവിട്ടിയരച്ചുകൊണ്ട് മുന്നോട്ട് പോവില്ലെന്നും ഐ.ജി എസ് ശ്രീജിത്ത് ഭക്തരോട് പറഞ്ഞു. ബലം പ്രയോഗിക്കണമെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും. ബലപ്രയോഗം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുന്നോളം പോലീസുകാരുടെ സംരക്ഷണയില്‍ ഹൈദരാബാദ് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകയും, ഒരു സാമൂഹ്യ പ്രവര്‍ത്തകയുമാണ് സന്നിധാനത്തേയ്ക്ക് പോകുന്നത്. കൊച്ചി സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തക കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമായാണ് മലകയറിയ്ത. രണ്ടര മണിക്കൂറ് നേരത്തെ സമയമാണ് യുവതികള്‍ നടപ്പന്തലിലേയ്ക്ക്് എത്താന്‍ യുവതികള്‍ എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button