Latest NewsMobile PhoneTechnology

നോക്കിയ 3.1 പ്ലസ് ഇന്ത്യന്‍ വിപണിയില്‍

വെറും 11,499 രൂപക്ക് സ്വന്തമാക്കാവുന്ന ഈ ഫോണിന്‍റെ സവിശേഷതകള്‍ അനേകമാണ്

ഉപഭോക്തൃ വിശ്വാസ്യതയാര്‍ജ്ജിച്ച നോക്കിയ സ്മാര്‍ട്ട് ഫോണ്‍ അവരുടെ ലോ ബജറ്റ് സ്മാര്‍ട്ട് ഫോണായ നോക്കിയ 3.1 ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കായി എത്തിച്ചിരിക്കുന്നു. വെറും 11,499 രൂപക്ക് സ്വന്തമാക്കാവുന്ന ഈ ഫോണിന്‍റെ സവിശേഷതകള്‍ അനേകമാണ്. 3,500 എംഎഎച്ചാണ് ബാറ്ററിയുടെ ബാക്കപ്പാണ് ഫോണിലുളളത് . കൂടാതെ മികച്ച മുന്‍ പിന്‍ ക്യാമറകളും പെര്‍ഫോര്‍മന്‍സിനായി മികച്ച റാമും ഒപ്പം വലിയ സ്റ്റോറേജും നല്‍കുന്ന ഈ ഫോണ്‍ ഈ റേഞ്ചില്‍ വാങ്ങാവുന്ന മികച്ച ഫോണാണ്.

ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും ഫോണിലുണ്ട്. കമ്ബനി ഒഫീഷ്യല്‍ സ്റ്റോറിലും ഓഫ്‌ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്. 18:9 ആസ്‌പെക്‌ട് റേഷ്യോയില്‍ 6 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 2 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 400 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

13 എംപി പ്രൈമറി സെന്‍സര്‍, 5 എം. പി സെക്കന്‍ഡറി ലെന്‍സ്, 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിന്റെ സവിശേഷതയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button