രണ്ട് സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് നോക്കിയ. 6.2,7.2 എന്നീ മോഡലുകളുടെ വിലയാണ് കുറിച്ചിരിക്കുന്നത്. നോകിയ 7.2വിന്റെ 4ജിബി+64 ജിബി വേരിയന്റിന് 3100 രൂപ കുറച്ച് 15499രൂപക്കും 6ജിബി+64ജിബി വേരിയന്റിന് 2500 രൂപ കുറവിൽ 17099 രൂപക്കും സ്വന്തമാക്കാൻ സാധിക്കും. നോക്കിയ 6.2വിനു 3500രൂപ കുറച്ച് 12499 രൂപയാണ് ഇപ്പോഴത്തെ വില.
കഴിഞ്ഞ സെപ്തംബറില്‍ നോകിയ 7.2 18599 രൂപയ്ക്കും ഒക്ടോബറില്‍ 6.2 15999 രൂപക്കുമാണ് വിപണിയിൽ എത്തിച്ചിരുന്നത്. 6.2വിന് 6.3ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ, സ്നാപ് ഡ്രാഗൺ 636 പ്രോസസർ, 3500 എം.എ.എച്ച് ബാറ്ററി, 16എംപി, 8എംപി, 5എംപി എന്നിവ ഉൾപ്പെടുന്ന മൂന്ന് പിൻക്യാമറ, 8എംപി സെൽഫി ക്യാമറ, 4ജിബി+64 ജിബി എന്നിവ പ്രധാന സവിശേഷതകൾ.
Also read : ഓസ്‌ട്രേലിയയില്‍ നാശം വിതച്ച കാട്ടുതീയില്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ യുവരാജ് സിംഗും
നോകിയ 7.2ക്ക് 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 660 SOC പ്രൊസസർ ഇരട്ട നാനോ സിം കാര്‍ഡ് സ്ലോട്ട്, 3500 എം.എ.എച്ച് ബാറ്ററി എന്നിവ പ്രധാന പ്രത്യേകതകൾ.6 ജിബിറാമുള്ള ഫോണിൽ 512 ജിബി വരെ മെമ്മറി കൂട്ടാനാകും.
Post Your Comments