NewsCameraTechnology

നോക്കിയ 3.1ന് വിലകുറച്ചു

 

നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 ഫോണുകള്‍ക്ക് പിന്നാലെ നോക്കിയ 3.1 പ്ലസിനും ഇന്ത്യയില്‍ വിലകുറച്ചു. ഏകദേശം 1,500 രൂപയോളമാണ് കുറച്ചത്. പുതുക്കിയ വിലയനുസരിച്ച് നോക്കിയ 3.1, 9999 രൂപക്ക് സ്വന്തമാക്കാം. ഇറങ്ങിയ സമയത്ത് 11,499 രൂപയായിരുന്നു വില. നോക്കിയ 5.1 പ്ലസ് ഫോണ്‍ 10,999 രൂപയ്ക്ക് വിപണിയിലെത്തിച്ചത് നിരവധി ഉപയോക്താക്കളെ നിരാശപ്പെടുത്തിയിരുന്നു.

ഇക്കാരണത്താലാണ് നോക്കിയ 3.1 പ്ലസിന്റെ വില കുറക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇതോടെ നോക്കിയ 3.1 പ്ലസ് ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്ഫോണുകളുടെ പട്ടികയില്‍ ഏറ്റവും വിലകുറഞ്ഞ ഫോണ്‍ ആയി മാറി. ആറ് ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേ ആണ് ഫോണിന്. ഒക്ടാകോര്‍ മീഡിയാ ടെക് ഹീലിയോ പി 22 പ്രൊസസറില്‍ മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്.

മൈക്രോ എസ്ഡി കാര്‍ഡ് വഴി 400 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനും കഴിയും. 13 മെഗാപിക്സലിന്റേയും അഞ്ച് മെഗാപിക്സലിന്റേയും സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് നോക്കിയ 3.1 പ്ലസിനുള്ളത്. എട്ട് മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button