ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന്‍ നാനാ പടേക്കറിന് സിനിമ ആന്റ് ടിവി ആര്‍ട്ടിസ്റ്റ് സംഘടനയായ സിന്റയില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ. ബോളിവുഡ് നടിയായ തനുശ്രീ ദത്ത പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തെ തുടര്‍ന്നാണ് നോട്ടീസ്. അതേസമയം തനുശശ്രീയുടെ ആരോപണങ്ങള്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് കാരണം കാണിക്കല്‍ നോട്ടീസിന് നാനാ പടേക്കര്‍ മറുപടി നല്‍കി. നടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുെമെന്നും നാനാ പടേക്കര്‍ കൂട്ടിച്ചേര്‍ത്തു. തനുശ്രീയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അറിയിച്ചു.
പത്ത് വര്‍ഷം മുമ്പ് ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗീകമായി സമീപിച്ചുവെന്നാണ് തനുശ്രീയുടെ ആരോപണം. എന്നാല്‍ ഇത് അന്നുതന്നെ തുറന്നു പറഞ്ഞെങ്കിലും സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെ പിന്തുണച്ചില്ലെന്നും തനുശ്രീ പറഞ്ഞു. അതേസസമയം ലൈംഗിക ആരോപണ പരാതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് സിന്റയുടെ നിലപാട്.
Post Your Comments