മുംബൈ: വിഖ്യാത ബോളിവുഡ് നടൻ നാന പടേക്കർക്കെതിരെ ഗുരുതര ആരോപണവുമായി നടി തനുശ്രീ ദത്ത. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി നടൻ നാന പടേക്കർ ആയിരിക്കുമെന്നാണ് നടി പറയുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തനുശ്രീ ദത്ത ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ‘എനിക്കെന്തെങ്കിലും ആപത്ത് സംഭവിച്ചാൽ, എല്ലാവരും അറിയേണ്ടൊരു കാര്യം അതിനു പിറകിൽ നാന പടേക്കർ, അദ്ദേഹത്തിന്റെ അഭിഭാഷകർ, അദ്ദേഹത്തിന്റെ ബോളിവുഡ് മാഫിയ സുഹൃത്തുക്കൾ എന്നിവരായിരിക്കും’, തനുശ്രീ ദത്ത പറയുന്നു.
Also read: ഉക്രൈൻ അധിനിവേശം: ഇതുവരെ കൊല്ലപ്പെട്ടത് 75,000 റഷ്യൻ പട്ടാളക്കാർ
സിനിമാ ഷൂട്ടിംഗിനിടെ തന്നോട് നാന പടേക്കർ മോശമായി പെരുമാറിയെന്ന തനുശ്രീ ദത്തയുടെ തുറന്നുപറച്ചിൽ വൻ വിവാദം സൃഷ്ടിച്ചിരുന്നു. ആരൊക്കെയാണ് ബോളിവുഡ് മാഫിയ എന്ന ചോദ്യത്തിന്, സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട പേരുകളെന്നാണ് തനുശ്രീ ദത്ത മറുപടി നൽകിയത്. അവർക്ക് എല്ലാവർക്കും വേണ്ടി ഹാജരാകുക എപ്പോഴും ഒരേ അഭിഭാഷകനായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
Post Your Comments