Latest NewsIndian Super League

നാളത്തെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരായിരിക്കില്ല വിധിയെഴുതുന്നത്; ഡെല്‍ഹി ഡൈനാമോസ്

കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഹോം ഗ്രൗണ്ടില്‍ മികച്ച ആരാധക പിന്തുണ കിട്ടുന്നുണ്ട്

നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ഡെല്‍ഹി ഡൈനാമോസ് പോരാട്ടത്തിൽ ആരാധകരായിരിക്കില്ല വിധി എഴുതുന്നതെന്ന് ഡൽഹിയുടെ അസിസ്റ്റന്റ് കോച്ച്‌ മൃദുല്‍ ബാനര്‍ജി. കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഹോം ഗ്രൗണ്ടില്‍ മികച്ച ആരാധക പിന്തുണ കിട്ടുന്നുണ്ട്. പക്ഷെ അത് നാളെ വിധി എഴുതില്ലെന്നും താരങ്ങളും ടാക്ടിക്സുമാണ് മത്സരത്തിന്റെ ഫലം തീരുമാനിക്കുകഎണ്ണും അദ്ദേഹം പറയുകയുണ്ടായി.

ഡെല്‍ഹി ഡൈനാമോസ് കളിച്ചിട്ട് മൂന്ന് ദിവസമെ ആയുള്ളൂ. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാഴ്ചയോളം വിശ്രമം കിട്ടി. പക്ഷെ തങ്ങളത് കാര്യമാക്കുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കേരളത്തിന്റെ ഡിഫന്‍സ് കരുത്തുറ്റതാണ്. അതിനെ കീഴ്പ്പെടുത്താന്‍ കഷ്ടപ്പെടേണ്ടി വരും എന്നും ഡെല്‍ഹി അസിസ്റ്റന്റ് കോച്ച്‌ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button