ടോക്കിയോ: ഹെലികോപ്റ്റര്‍ കപ്പലില്‍ തകര്‍ന്നു വീണ് നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. വിമാനവാഹിനി കപ്പലില്‍ നിന്നും പറന്നുര്ന്ന യുഎസ് നേവിയുടെ വിമാനവാഹിനി കപ്പലില്‍ നിന്നും പറന്നുര്ന്ന ഹെലികോപ്റ്ററാണ് കപ്പലിലേക്ക് തകർന്നു വീണത്. യുഎസ്എസ് റൊണാള്‍ഡ് റീഗണ് കപ്പലിന്റെ ഡക്കിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.
ഫിലിപ്പീന്‍സ് തീരത്തിനു സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അതേസമയം, അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില ഗുരുതരമല്ല.
Post Your Comments