Latest NewsKerala

ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ്

പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടൻ സന്തോഷ് പണ്ഡിറ്റ് . വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല ക്ഷേത്രം തമിഴ്നാടിനോ കര്‍ണാടകയ്ക്കോ വിട്ടുകൊടുക്കൂയെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്.

എല്ലാ മാധ്യമപ്രവര്‍ത്തകരും തത്സമയ വാര്‍ത്തക്കായി ശബരിമലയില്‍ മത്സരിക്കുകയാണ്. വിശ്വാസികള്‍ക്ക് എതിരെയാണ് ഭൂരിപക്ഷം മാധ്യമങ്ങളും നിലകൊള്ളുന്നതെന്നും സന്തോഷ് കുറിച്ചു.

ഈ ദിവസങ്ങളിൽ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ കുറച്ചു ദിവസത്തേയ്ക്ക് നട അടച്ചിടുകയാണ് വേണ്ടത്. ഇതിന് തന്ത്രിക്കു അധികാരമുണ്ട്. ദേവസ്വം ബോര്‍ഡ് ശബരിമല ഭരണത്തില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ എല്ലാ പ്രശ്നങ്ങള്‍ അവസാനിച്ചേക്കുമെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. തന്‍റെ വെബ്സൈറ്റിലൂടെയാണ് സന്തോഷ് ശബരിമല വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button