പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നിൽ നുഴഞ്ഞുകയറിയവരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ബി ജെ പിയോ സംഘപരിവാർ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ല. സമരത്തിനിടയിൽ നുഴഞ്ഞുകയറിയവരാണ് അക്രമത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. മാധ്യമങ്ങളെ ആക്രമിക്കുന്നത് ശരിയല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ഇന്നലെ രാവിലെ പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ ഇന്ന് പുനര്‍നിര്‍മിച്ചു. നിരവധി വാഹനങ്ങളും ബസുകളും വിശ്വാസികള്‍ അടിച്ചു തകര്‍ത്തു. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. നിലയ്ക്കലും പമ്പയിലുമുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇലവുങ്കല്‍ മുതല്‍ ശബരിമല സന്നിധാനം വരെ രണ്ടു ദിവസമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
read also: ഭക്തരുടെ വികാരം വ്രണപ്പെടുത്താനില്ല: ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹാണ് ഉത്തരവിട്ടത്.
Post Your Comments