KeralaLatest NewsIndia

ഭക്തരുടെ വികാരം വ്രണപ്പെടുത്താനില്ല: ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്

പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് മല കയറാതെ മടങ്ങുകയായിരുന്നു. 

പത്തനംതിട്ട: വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്. ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് മല കയറാതെ മടങ്ങുകയായിരുന്നു.

read also : സുഹാസിനി രാജിന്റെ സുരക്ഷയെ കുറിച്ച് ഐജി മനോജ് എബ്രഹാം

മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങിയത്. അയ്യപ്പ ഭക്തർ ശരണം വിളികളോടെ പ്രതിഷേധിച്ചപ്പോഴാണ് അവർ തിരികെയിറങ്ങാൻ തയ്യാറായത്.

സുഹാസിനിയെ ഇപ്പോള്‍ പമ്പാ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button