KeralaLatest News

ലാത്തിച്ചാര്‍ജ് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നില്ല; പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്

ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്നും വിശ്വാസികളെ വിലക്കാതെയുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന ലാത്തിചാർജിനെക്കുറിച്ച് പ്രതികരണവുമായി പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. ഭക്തര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം ഉണ്ടായതു കൊണ്ടാണ് ലാത്തിച്ചാർജ് നടത്തിയത്. സാധാരണഗതിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചാല്‍ പ്രദേശത്ത് കൂട്ടംകൂടി നില്‍ക്കുന്നതോ അത്തരം പ്രവര്‍ത്തികളോ അനുവദിക്കാന്‍ സാധിക്കില്ല. എന്നാല്‍ ശബരിമല ദര്‍ശനം നടത്തുന്നതില്‍ നിന്നും വിശ്വാസികളെ വിലക്കാതെയുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 19 വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നിരോധനാജ്ഞ നീട്ടണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button