ചെന്നൈ : അടിക്ക് തിരിച്ചടി. കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ചാമ്പ്യൻ ചെന്നൈയിൻ എഫ്സിയെ തകർത്തു മുന്നേറി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് നോർത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കിയത്. 29,37,59 മിനിറ്റിൽ ഓഗ്ബചെ നേടിയ ഗോളുകളാണ് ടീമിന്റെ ജയത്തിന് നിർണായക പങ്കു വഹിച്ചത്. ശേഷം ആദ്യ പകുതിയിൽ റൗളിൻ ബോർഗിസ് ചെന്നൈയിൻ എഫ്സിക്ക് നൽകിയ സെൽഫ് ഗോൾ (4ആം മിനിറ്റിൽ) രണ്ടാം പകുതിയിലെ 54ആം മിനിറ്റിൽ തിരിച്ചടിച്ചതോടെ ജയം ഉറപ്പിക്കുകയായിരുന്നു. മറു വശത്തു 15,32 മിനിറ്റുകളിൽ തോയി സിംഗ് ചെന്നൈക്കായി ആശ്വാസ ഗോളുകൾ സ്വന്തമാക്കി.
നിലവിലെ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴു പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൂന്നില്‍ മൂന്നും പരാജയവുമായി നിൽക്കുന്ന ചെന്നൈ ടീമിന് ഇനിയുള്ള മത്സരങ്ങൾ നിർണായകം.
https://youtu.be/brvVfwC3ls4
Post Your Comments