Latest NewsKerala

നിലയ്ക്കൽ ലാത്തിചാർജിനു കാരണം ഇവരാണ്: ആരോപണവുമായി അയ്യപ്പ സേവാ സമാജം

ആലപ്പുഴ•നിലയ്ക്കലിൽ സമാധാനപരമായി പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് അമ്മമാരെയും ഭക്തജനങ്ങളേയും പന്തൽ പൊളിച്ചും കല്ലെറിഞ്ഞും പ്രകോപിപ്പിച്ച് ലാത്തിച്ചാർജ് നടത്തിയതിനു പിന്നിൽ പോലീസ് വേഷം ധരിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകൾ ആണെന്ന് അയ്യപ്പ സേവാ സമാജം ജില്ലാ രക്ഷാധികാരി ആർ.രുദ്രൻ.

അറിഞ്ഞുകൊണ്ട് പ്രശ്നം ഉണ്ടാക്കുവാൻ വേണ്ടി പോലീസിന്റെ ഒത്താശയോടുകൂടി ഡി.വൈ.എഫ്.ഐ ഗുണ്ടകൾ അയ്യപ്പവേഷത്തിൽ നുഴഞ്ഞുകയറി കല്ലെറിഞ്ഞു പ്രശ്നങ്ങൾക്ക് തുടക്കമിട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസ് റോഡരുകിൽ വെച്ചിരുന്ന വാഹനങ്ങൾ തല്ലിത്തകർക്കുന്നത് ജനങ്ങൾ ചാനലിലൂടെയും സോഷ്യൽ മീഡിയായിലൂടെയും നേരിട്ടു കണ്ടതാണ്. നിരീശ്വരവാദികൾക്ക് പ്രൊട്ടക്ഷനും വിശ്വാസികൾക്ക് കൊട്ടേഷനും കൊടുക്കുന്ന മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിയ്ക്കും ഗൂഢലക്ഷ്യങ്ങൾ ഉണ്ട്.-അദ്ദേഹം പറഞ്ഞു.

Nilakkal
നിലയ്ക്കലിൽ നടന്ന ലാത്തിചാർജിലും ഗുരുസ്വാമിയുടെ മരണത്തിലും പ്രതിക്ഷേധിച്ച് സംഘ പരിവാറിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ നടന്ന നാമജപ പ്രതിക്ഷേധ മാർച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസ്. ജില്ലാ വ്യവസ്ഥാ പ്രമുഖ് എം.ശ്രീകുമാർ, ബി.ജെ.പി. ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡണ്ട് ജി.വിനോദ് കുമാർ, താലൂക്ക് കാര്യവാഹ് പ്രദീപ്, അഡ്വ.രൺജീത് ശ്രീനിവാസ്, മറ്റു പരിവാർ ഭാരവാഹികളായ അനിയൻ സ്വാമിച്ചിറ, ഉത്തമൻ, ജി.മോഹനൻ, ഉദയൻ, ശ്യാം സുന്ദർ, പൊന്നപ്പൻ, കണ്ണൻ, സാബു, എൻ.ഡി.കൈലാസ്, ശ്രീകുമാർ, വിശ്വവിജയപാൽ,വരുൺ , യു.കെ.സോമൻ, കെ.പി.പരീക്ഷിത്ത് , രാജു എന്നിവരും സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button