KeralaLatest NewsNews

ആചാരലംഘനം ഉണ്ടാക്കുന്ന ശബരിമല തീര്‍ത്ഥാടനയാത്ര … പിണറായി സര്‍ക്കാര്‍ നിലപാടിനെതിരെ അയ്യപ്പമഹാസംഗമം …. ഭക്തരോട് ചില നിര്‍ദേശങ്ങളുമായി അയ്യപ്പസേവാസമാജം

പത്തനംതിട്ട: ആചാരലംഘനം ഉണ്ടാക്കുന്ന ശബരിമല തീര്‍ത്ഥാടനയാത്ര. . പിണറായി സര്‍ക്കാര്‍ നിലപാടിനെതിരെ അയ്യപ്പമഹാസംഗമം . ആചാരലംഘനം ഉണ്ടാക്കുന്ന ശബരിമല തീര്‍ത്ഥാടനയാത്ര ഭക്തര്‍ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് അയ്യപ്പസേവാ സമാജം. പകരം സ്വന്തം വീടുകളില്‍ തന്നെ കര്‍മ്മങ്ങള്‍ ചെയ്യണമെന്നാണ് സമാജം ഭാരവാഹികള്‍ പറയുന്നത്.

Read Also : കോടിയേരി കുടുംബത്തിന്റെ പതനത്തിന് ആരംഭം … ബിനീഷിന്റെ അറസ്റ്റും മയക്കുമരുന്ന് ബന്ധവും കോടിയേരി ബാലകൃഷ്ണന്‍ ഒറ്റയ്ക്ക് നേരിടണമെന്ന് പാര്‍ട്ടിയുടെ കര്‍ശന വ്യവസ്ഥ : തെരഞ്ഞെടുപ്പ് കാലത്ത് ബിനീഷ് കോടിയേരിയുടെ കേസ് പാര്‍ട്ടിയെ തളര്‍ത്തും… പതനം മുന്നില്‍കണ്ട് സിപിഎം

കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ശബരിമലയില്‍ സര്‍ക്കാര്‍ ആചാരലംഘനത്തിന് ശ്രമിക്കുകയാണ്. നെയ്യഭിഷേകം, പമ്പാ സ്നാനം ഉള്‍പ്പടെയുളള ചടങ്ങുകളില്‍ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനങ്ങള്‍ക്ക് കാരണമാകുമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പസേവാ സമാജം നേതാക്കള്‍ അറിയിച്ചു.

ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഈ മാസം എട്ടിന് അയപ്പ മഹാസംഗമം നടത്താനാണ് അയ്യപ്പസേവാ സമാജത്തിന്റെ തീരുമാനം. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക. കുമ്മനം രാജശേഖരന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ തുടങ്ങിയവര്‍ പരിപാടിയില്‍ അദ്ധ്യക്ഷത വഹിക്കും.

ശബരിമലയിലെ എല്ലാ ആചാരങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിന് കാണിക്കയിടാന്‍ മാത്രം നിയന്ത്രണമൊന്നും ഏര്‍പ്പെടുത്താന്‍ താത്പര്യമില്ല. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോര്‍ഡും സര്‍ക്കാരും തീരുമാനം പുന:പരിശോധിക്കണമെന്നാണ് അയ്യപ്പസേവാ സമാജത്തിന്റെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button