Latest NewsKeralaIndia

ശബരിമലയിൽ അയ്യപ്പ ഭക്തനെ പോലീസ് ക്രൂരമായി മർദ്ദിച്ച് അവശനാക്കി: പ്രതിഷേധം ശക്തം

ക്രൂരമായി മർദ്ദിക്കുകയും വയറിലും ജനനേന്ദ്രിയത്തിലും ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് കണ്ടു നിന്നവർ പറയുന്നത്.

സന്നിധാനം: ശബരിമലയിൽ അയ്യപ്പ സേവാ സമാജം പ്രവർത്തകനെ പോലീസ് അതിക്രൂരമായി മർദ്ദിച്ചതിന് തുടർന്ന് പ്രതിഷേധം ശക്തം. ഗുരുതരമായി പരിക്കേറ്റ ഗണേഷ് എന്ന അയ്യപ്പ ഭക്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ആംബുലൻസ് പോലും നിഷേധിച്ചതായാണ് ഭക്തർ ആരോപിക്കുന്നത്. മുഖം മറച്ചു എത്തിയ യുവതിയെ തടഞ്ഞപ്പോളാണ് മർദ്ദനമേറ്റതെന്നും സ്പെഷ്യൽ ഓഫീസർ സുജിത്താണ് മർദ്ദിച്ചതെന്നുമാണ് ആരോപണം.

ക്രൂരമായി മർദ്ദിക്കുകയും വയറിലും ജനനേന്ദ്രിയത്തിലും ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് കണ്ടു നിന്നവർ പറയുന്നത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. നാഭി ക്ക് ചവിട്ടേറ്റ് ഗുരുതര പരിക്ക് പറ്റിയ ഗണേശനെ പമ്പാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോട്ടയത്തേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button