വിഷു ഉത്സവങ്ങൾക്കായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. ഇതിനിടെ ശബരിമല ദർശനത്തിനെത്തിയ ബന്ധുക്കൾക്കൊപ്പം പമ്പാ ഗണപതിയെ തോഴനായെത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു. സാധാരണ വളരെ കാലം മുൻപ് മുതലേ പമ്പ വരെ യുവതികൾ എത്താറുണ്ട്. പമ്പ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇവർ തങ്ങൾക്ക് ഒപ്പം വന്നവരെ കാത്ത് പമ്പ ഗാർഡ് റൂമിന് സമീപം കാത്തു നിൽക്കാറാണ് പതിവ്.
ചിലർ ചെറിയ കുഞ്ഞുങ്ങളുമായി എത്തുന്നതിനാൽ താഴെ റൂമെടുത്തു കാത്തു നിൽക്കുകയും ചെയ്യും. ഇവരെ സാധാരണ ആരും തടയാറുമില്ല. യുവതി പ്രവേശനം ഇവിടെ അനുവദനീയവുമാണ്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതിനാൽ ഇക്കുറി കുടുംബത്തോടൊപ്പം വന്ന യുവതികളെ നിലക്കലിൽ പോലീസ് തന്നെ തടഞ്ഞത് ശ്രദ്ധേയമായി. പമ്പ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ട് കൂടി, പോലീസ് അതിന് അനുവദിച്ചില്ല.
ഇത് ഇലക്ഷൻ സമയത്തെ ഇരട്ടത്താപ്പാണെന്നാണ് ആരോപണം. ഇനി ഇടവമാസ പൂജകൾക്കായി മെയ് 14 ന് വൈകിട്ടാണ് ക്ഷേത്രനട തുറക്കുക.ആ സമയം തെരഞ്ഞെടുപ്പ് കഴിയുന്നതിനാൽ ആചാര ലംഘനത്തിന് യുവതികളെ എത്തിക്കുമോ എന്ന ആശങ്ക ഭക്തരിൽ ഉണ്ട് .
Post Your Comments