
മുംബൈ•കാമുകി ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം പോയതിൽ മനംനൊന്ത് സാരഥിക് എന്ന യുവാവ് ജീവനൊടുക്കി. തുടർന്ന് സാരഥികിന്റെ മരണത്തിൽ ദുഃഖിതനായിരുന്ന ഉറ്റസുഹൃത്ത് മരണത്തിനു കരണക്കാരിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ലത്തൂരിൽ അപൂര്‍വ യാദവ് എന്ന പെണ്‍കുട്ടിയെ അമര്‍ ഷിന്‍ഡെ എന്ന യുവാവാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. കേസില്‍ അമര്‍ ഷിന്‍ഡെയെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് യുവതിയുടെ മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ വിശാല്‍നഗറിലെ അപൂര്‍വയുടെ വീട്ടിലെത്തിയാണ് അമര്‍ കൊല നടത്തിയത്. യുവതിയുടെ ശരീരത്തില്‍ നിരവധി തവണ കുത്തേറ്റിരുന്നു. അപൂർവയുമായി പ്രണയത്തിലായിരുന്ന തന്റെ സുഹൃത്ത് സാര്‍ഥക്കിന്റെ മരണത്തിനു പ്രതികാരമായാണ് അപൂര്‍വയെ കൊലപ്പെടുത്തിയതെന്ന് അമര്‍ പോലീസിനു മൊഴി നല്‍കി.
കര്‍ണാടക മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്നു അപൂര്‍വ. അപൂര്‍വ ബന്ധം അവസാനിപ്പിച്ചതിനു പിന്നാലെ സാര്‍ഥക് ജീവനൊടുക്കിയിരുന്നു. സാര്‍ഥകിന്റെ മരണത്തില്‍ അപൂര്‍വയ്ക്കും പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ കാമുകനുമെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിൽ അപൂര്‍വ ജാമ്യത്തിൽ ഇറങ്ങിയപ്പോളാണ് അമർ യുവതിയെ വധിച്ചത്.
Post Your Comments