
തിരുവനന്തപുരം: പ്രളായാന്തര കേരള പുനര്‍നിര്‍മ്മിതിക്കായി സംഭാവനകള്‍ സ്വീകരിക്കാന്‍ വിദേശത്തേയ്ക്കു പോകുന്ന മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അനീതിയാണെന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയത്തില്‍ 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. അടിസ്ഥാന സൗകര്യവികസനത്തിന് മാത്രം 27,000 കോടി രൂപ വേണ്ടിവരുമെന്നാണ് ലോകബാങ്കിന്റെ അനുമാനം.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് സംഭാവനകള്‍ സ്വീകരിച്ചിരുന്നു. ഇതിനു വിപരീതമായി സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് കേന്ദ്ര നിലപാട്. ഇത്തരം നിലപാടുകള്‍ തിരുത്തണമെന്നു കോടിയേരി ആവശ്യപ്പെട്ടു.
Post Your Comments