Latest NewsKerala

പ്രളയത്തിൽ രക്ഷകരായ കര-വ്യോമ-നാവിക സേനാ അംഗങ്ങളെ ആദരിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

ഒക്ടോബർ 20ന് ഡൽഹി ഡൈനാമോസിനെതിരെ കൊച്ചിയിലാണ് രണ്ടാം ഘട്ടത്തിലെ കേരളത്തിന്റെ മത്സരം

കൊച്ചി: ഒക്ടോബർ 20ന് ഡൽഹി ഡൈനാമോസിനെതിരെ കൊച്ചിയിലാണ് രണ്ടാം ഘട്ടത്തിലെ കേരളത്തിന്റെ ആദ്യ മത്സരം. രണ്ടാം ഹോം മത്സരത്തിലും മഹാപ്രളയത്തിൽ കേരളത്തിന്റെ രക്ഷയ്ക്കെത്തിയവരെ ആദരിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ കര-വ്യോമ-നാവിക സേനാ അംഗങ്ങളെയാകും കേരള ബ്ലാസ്റ്റേഴ്സ് ആദരിക്കുക. അന്ന് രക്ഷപ്രവർത്തനത്തിന്റെയും അതിജീവനത്തിന്റെയും ഗാഥ വിളിച്ചോതുന്ന സ്‍പെഷ്യൽ ജെഴ്സിയിലുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിറങ്ങിയത്. കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തതും മത്സ്യത്തൊഴിലാളികളായിരുന്നു.

ട്വിറ്ററിലൂടെയായിരുന്നു ധീരയോദ്ധാക്കളെ ആദരിക്കുന്ന കാര്യം ബ്ലാസ്റ്റേഴ്സ് ആരാധകരെ അറിയിച്ചത്. എല്ലാ ഹോം മത്സരങ്ങൾക്കും മുമ്പ് പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടവരെ ആദരിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബർ 5ന് നടന്ന ആദ്യ ഹോം മത്സരത്തിൽ മത്സ്യ തൊഴിലാളികളെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button