Latest NewsKerala

പോലീസ് പറഞ്ഞു; യാഥാർഥ്യം ഉൾക്കൊള്ളുക,സമാധാനിക്കുക; നോവുന്ന കാഴ്ച്ചക്കിടയിലും പതറാതെ പോലീസ്

അവസരോചിതമായി ഇടപെട്ട പോലീസുകാരെ ഒാർക്കുകയാണ് ഇവർ

തൃശൂർ : കണ്ണൂരിൽ അപകടത്തിൽ മരിച്ച ബിന്ദുലാലിന്റെ സഹോദരി ബവിത അപകടവിവരം തങ്ങൾ അറിഞ്ഞതെങ്ങനെയെന്നു വ്യക്തമാക്കുന്നു.

പുലർച്ചെ ഏകദേശം 5 മണിയോടെയാണു ഫോൺ വന്നത്. കണ്ണൂരിൽനിന്നു പൊലീസാണു വിളിക്കുന്നതെന്നു പറഞ്ഞു. എന്റെ ശബ്ദം കേട്ടപ്പോൾ വീട്ടിൽ പുരുഷന്മാർ ആരെങ്കിലുമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞുഫോൺ കൊടുക്കെന്നു പറഞ്ഞു.

അമ്മയുടെ ഫോൺ നമ്പറിൽനിന്നാണു പൊലീസ് ഞങ്ങളെ വിളിച്ചത്. എന്തോ അപകടം പറ്റിയെന്നു ഭയം തോന്നിയിരുന്നു. പിന്നെ ഭർത്താവ് ലാലിനെകൊണ്ടു അവരെ തിരിച്ചു വിളിപ്പിച്ചു. അപ്പോഴാണു പൊലീസ് വിവരങ്ങൾ പറയുന്നത്’– ബവിത പറയുന്നു.

നേരിട്ടു വിവരം പറയുന്നതിന് പകരം ലാലിനെ ആദ്യം പൊലീസ് സമാധാനിപ്പിക്കുകയാണു ചെയ്തത്. ‘‘യാഥാർഥ്യം ഉൾക്കൊള്ളുക. നിങ്ങളുടെ കുടുംബത്തിൽപ്പെട്ട മൂന്നു പേർ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ട്. എന്തായാലും സംഭവിച്ചു. സമാധാനിക്കുക. ബന്ധുക്കളാരോടെങ്കിലും എത്താൻ പറയുക.’’ ഇതാണ് പോലീസുകാർ പറഞ്ഞത്. അവസരോചിതമായി ഇടപെട്ട പോലീസുകാരെ നന്ദിയോടെ ഒാർക്കുകയാണ് ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button