Latest NewsInternational

ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനം; ഘാതകനെന്ന് സംശയിക്കപ്പെടുന്നയാള്‍ സൗദിയില്‍ കൊല്ലപ്പെട്ടു

ജിദ്ദ: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ കൊല്ലപ്പെട്ട ദിവസം തുര്‍ക്കിയിലെത്തിയ പതിനഞ്ചംഗ സൗദി സംഘത്തിലെ ഒരംഗം റിയാദില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി റോയല്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ മഷാല്‍ സാദ് അല്‍ ബുസ്താനി (31) യാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒക്ടോബര്‍ 2ന് രണ്ട് പ്രൈവറ്റ് ജെറ്റുകളിലായി റിയാദില്‍ നിന്നും തുര്‍ക്കിയിലെത്തിയ സൗദി സംഘത്തില്‍ മഷാലും ഉണ്ടായിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കപ്പെടുന്നവരാണ് ഈ പതിനഞ്ച് പേര്‍.

സംഭവത്തിൽ മഷാലിന്റെ അപകടമരണത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. മറ്റൊരു സുപ്രധാന വിവരം കൂടി പത്രം പുറത്തു വിട്ടിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സഹചാരിയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായ മാഹിര്‍ അബ്ദുല്‍ അസീസ് മുതരിബ് ഖഷോഗ്ജിയുടെ കൊലപാതകം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്താംബൂളിലെ കോണ്‍സുലേറ്റിലെ പ്രവേശിക്കുന്നതിന്റെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. ഇയാളും തുര്‍ക്കി സംശയിക്കപ്പെടുന്നവരൂടെ കൂട്ടത്തിലാണ്.

കൂടാതെ മുതരിബ് സൗദി കോണ്‍സുലേറ്റ് ജനറലിന്റെ വീടിന് പരിസരത്ത് നില്‍ക്കുന്നതിന്റെയും വലിയ സ്‌കൂട്ട്‌കേസുമായി അന്നേദിവസം രാജ്യം വിടുന്നതിന്റെയും ചിത്രങ്ങള്‍ മറ്റൊരു പത്രമായ സബാഹും പുറത്തു വിട്ടിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button