Latest NewsNattuvartha

നിരോധിച്ച പ്ലാസ്റ്റിക്‌ കാരിബാഗുകൾ ആരോ​ഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തു

കുന്ദമംഗലം: നിരോധിച്ച പ്ലാസ്റ്റിക്‌ കാരിബാഗുകൾ ആരോ​ഗ്യ വകുപ്പ് അധികൃതർ പിടിച്ചെടുത്തു. ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും സംയുക്തമായി കുന്ദമംഗലത്തെ കടകളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച 35 കിലോ പ്ലാസ്റ്റിക്‌ കാരിബാഗുകളാണ് പിടിച്ചെടുത്തത് .

വിവിധ കടകളിൽനിന്ന്‌ 10,000 രൂപ പിഴയും ഈടാക്കി. കഴിഞ്ഞ ജൂണിലാണ്‌ പഞ്ചായത്തിൽ പ്ലാസ്റ്റിക്‌ നിരോധനം ഏർപ്പെടുത്തിയത്‌. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button